Skip to main content

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് 11584 ജീവനക്കാര്‍

 

163 മൈക്രോ ഒബ്‌സര്‍വര്‍മാരും 2543 പ്രിസൈഡിങ് ഓഫീസര്‍മാര്‍, 2451 ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍, 2652, സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാര്‍, 2762 തേഡ് പോളിങ് ഓഫീസര്‍മാര്‍, 1013 ഫോര്‍ത്ത് പോളിങ് ഓഫീസര്‍മാര്‍ എന്നിവരും ഉള്‍പ്പെടെ 11584 ജീവനക്കാരെയാണ് ജില്ലയില്‍ തരെഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ഇ പോസ്റ്റിങ് നടത്തിയത്. 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെയാണിത്. 

 

പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് കൈപ്പറ്റണം

 

തെരഞ്ഞെടുപ്പില്‍  പോളിങ് ഡ്യൂട്ടിയ്ക്കായി തിരഞ്ഞെടുത്ത പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് ജില്ലയിലെ എല്ലാ ഓഫീസുകളിലും വിതരണം ചെയ്യാന്‍ ആരംഭിച്ചു. ഉത്തരവ് അടിയന്തിരമായി വിതരണം ചെയ്യാന്‍ അവധി ദിവസം ഉള്‍പ്പെടെ ഓഫീസ് തുറന്ന പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ശ്രദ്ധിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസിന്റെ സ്ഥലം, തീയ്യതി, സമയം എന്നിവ ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമന ഉത്തരവ് ലഭിച്ചവര്‍ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 

 

വ്യക്തമായ കാരണമില്ലാതെ  പോളിങ് ഡ്യൂട്ടിയില്‍ നിന്ന് 

ഒഴിവാക്കില്ല

 

ജില്ലയില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ മാരകമായ രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, നിര്‍ബന്ധമായും ഒഴിവാക്കേണ്ടി വരുന്ന മറ്റു കാരണങ്ങള്‍ തുടങ്ങിയവയല്ലാതെ പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു.

date