Skip to main content

വനിതാ ദിനത്തില്‍ ബീച്ച് വാക്കും ടോക്ക് ഷോയും നടത്തി 

 

 

കുടുംബശ്രീ ജില്ലാ മിഷന്‍  സ്‌നേഹിതാ ജന്‍ഡര്‍ ഹെ ല്‍പ് ഡെസ്‌കിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ ആഘോഷിച്ചു. ജില്ലയിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളുടെ ടോക്ക് ഷോയും  ബീച്ച് വാക്കുമാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപികയും സാഹിത്യ പ്രവര്‍ത്തകയുമായ സി പി ശുഭ മോഡറേറ്ററായി. എഡിഎംസി  പ്രകാശന്‍ പാലായി അധ്യക്ഷനായി.  എ ഡി എം സി  ഇഖ്ബാല്‍ സി എച്ച്, ജില്ലാപ്രോഗ്രാം മാനേജര്‍ ആരതി മേനോന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ രേഷ്മ എം, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ സംസാരിച്ചു. 

മംഗലം കളിയില്‍ പ്രാവീണ്യം തെളിയിച്ച ഉമ്പിച്ചിയമ്മ, സംരംഭകരായ കനകമണി, ഖദീജ, എസ് ടി മേഖലയില്‍ നിന്നുയര്‍ന്നുവന്ന ഉയര്‍ന്നുവന്ന അഡ്വ. അമ്പിളി, സംരംഭകയായ പുഷ്പ, പത്മിനി, പ്രേമ, റഷീദ, ഫാത്തിമത്ത് രസ്ലി, ഗ്രാമ കിരണം യൂണിറ്റിലെ സീന, സറീന, നാരായണി, സാമൂഹ്യപ്രവര്‍ത്തകയായ മീനാക്ഷി സാമൂഹ്യപ്രവര്‍ത്തകരും സംരംഭകയുമായ നജുമുന്നിസ, നിരവധി സിനിമകളില്‍ അഭിനയിച്ച തമ്പായി അമ്മ  തുടങ്ങിയവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ലയിലെ വിവിധ സി ഡി എസ്സുകളില്‍ നിന്ന് 11 വനിതകള്‍ അവരുടെ അനുഭവം പങ്കുവെയ്ക്കുകയും തുടര്‍ന്ന് ജില്ലാമിഷന്‍ സ്‌നേഹാദരം നല്‍കി ആദരിച്ചു.  

date