Skip to main content

ടെലിവിഷൻ ജേണലിസം: കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായ പരിധി  30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്,  പ്ലേസ്മെൻറ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ടെത്തി അപേക്ഷ നൽകാം. ksg.keltron.in ലും അപേക്ഷാ ഫോം ലഭിക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (K.S.E.D.C.Ltd) എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി.ഡി സഹിതം പൂരിപ്പിച്ച  അപേക്ഷകൾ മാർച്ച് 28 നകം ലഭിക്കണം. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിംഗ്, റെയിൽവേസ്റ്റേഷൻ ലിങ്ക്റോഡ്, കോഴിക്കോട് 673002. ഫോൺ:  8137969292, 6238840883.
പി.എൻ.എക്സ്.1173/2021

 

date