Skip to main content

രോഗമുക്തി 663, കോവിഡ് 153

ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 12)   663 പേര്‍ കോവിഡ് രോഗമുക്തി നേടി. 153 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും  ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 147 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 18 പേര്‍ക്കാണ് രോഗബാധ.
  മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-എട്ട,് പരവൂര്‍-ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം
ഗ്രാമപഞ്ചായത്തുകളില്‍ മയ്യനാട്-11 പൂതക്കുളം 7, പനയം, പവിത്രേശ്വരം, പൂയപ്പള്ളി, മൈലം എന്നിവിടങ്ങളില്‍ ആറു വീതവും  ചാത്തന്നൂര്‍-അഞ്ച്, അഞ്ചല്‍, അലയമണ്‍, പോരുവഴി, ശാസ്താംകോട്ട തെക്ക് ഭാഗങ്ങളില്‍ നാലു വീതവും  കടയ്ക്കല്‍, കല്ലുവാതുക്കല്‍, കുന്നത്തൂര്‍, ക്ലാപ്പന, ചിറക്കര, തെ•ല, മൈനാഗപ്പള്ളി, പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.648/2021)

date