Skip to main content

മൊബൈല്‍ ടീം ഇന്ന് പുന്നപ്ര സെന്‍റ് ജോസഫ്സ് പുവര്‍ ഹോമില്‍  വാക്സിന്‍ നല്‍കും

ആലപ്പുഴ:  വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നതിന് രൂപീകരിച്ച മൊബൈല്‍ വാക്സിനേഷന്‍ ടീം മാര്‍ച്ച് 13 ന് പുന്നപ്ര സൗത്തിലെ സെന്റ്ജോസഫ്സ് പുവര്‍ഹോമിലെത്തി അന്തേവാസികള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് ഡി.എം.ഓ അറിയിച്ചു.  
ആദ്യ ഡോസ് കോവാക്‌സിൻ സ്വീകരിച്ച കോവിഡ് മുന്നണിപ്പോരാളികളായ പോലീസ്, റവന്യൂ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർ 28 ദിവസം പൂർത്തിയാക്കിയവർക്ക് രണ്ടാമത്തെ ഡോസ് മാർച്ച് 16 മുതൽ ആദ്യ ഡോസ് സ്വീകരിച്ച സ്ഥാപനങ്ങളിൽ എത്തിച്ചേർന്ന് എടുക്കേണ്ടതാണ്.

date