Skip to main content

ചെലവ് നിരീക്ഷകര്‍ എം.സി.എംസി ജില്ല സെല്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: ചെലവ് നിരീക്ഷകരായ വിരേന്ദര്‍ സിങ്,ബസന്ത് ഗര്‍വാള്‍, രഘുവന്‍ഷ് കുമാര്‍ എന്നിവര്‍ കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് മാധ്യമ നിരീക്ഷണ വിഭാഗമായ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് സമിതി ജില്ല സെല്‍ സന്ദര്‍ശിച്ചു.  നിരീക്ഷണ സംവിധാനങ്ങള്‍ വിലയിരുത്തി. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രിയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ് ,വോയിസ് മെസേജ് , ഇ-പേപ്പറുകള്‍‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയാണ് മുന്‍കൂര്‍ അനുവാദം നല്‍കുന്നത്. ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, ജില്ല പോലീസ് മേധാവി ജെ.ജയ്ദേവ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.അരുണ്‍ കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.  

date