Skip to main content

തെരഞ്ഞെടുപ്പ്: മാധ്യമ പരസ്യങ്ങളുടെ റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും നല്‍കുന്ന പരസ്യങ്ങള്‍ക്കുള്ള നിരക്കുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രസിദ്ധീകരിച്ചു. ദിനപ്പത്രങ്ങള്‍, ടിവി ചാനലുകള്‍, കേബിള്‍ ടിവി, എഫ്എം റേഡിയോകള്‍ എന്നിവയില്‍ പരസ്യം നല്‍കുന്നതിനുള്ള റേറ്റ് ചാര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്. 21 ദിനപത്രങ്ങള്‍, പ്രാദേശിക ചാനലുകള്‍ ഉള്‍പ്പെടെയുള്ള 31 ടെലിവിഷന്‍ ചാനലുകള്‍, മൂന്ന് എഫ്എം റേഡിയോകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പത്രങ്ങള്‍ക്ക് കോളം നിരക്കിലും ചാനലുകള്‍ക്ക് പ്രൈം ടൈം സമയത്തെ അടിസ്ഥാനമാക്കിയുമാണ് പരസ്യ നിരക്കുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന സാധന സാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു

date