Skip to main content

നിയമസഭാ തെരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ചെലവ് നിരീക്ഷകര്‍ ചുമതലയേറ്റു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലങ്ങളുടെ ചുമതലയുള്ള മേഘ ഭാര്‍ഗ്ഗവ, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം എന്നിവയുടെ ചുമതല വഹിക്കുന്ന ബീരേന്ദ്രകുമാര്‍, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ സുധന്‍ഷു ശേഖര്‍ ഗൗതം എന്നിവരാണ് ചുമതലയേറ്റത്. ജില്ലാ കലക്ടര്‍ ടി വി സുഭാഷുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് വിവിധ വകുപ്പ് തലവന്‍മാരുമായി ചര്‍ച്ച നടത്തുകയും അസിസ്റ്റന്റ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍മാരുടെ യോഗം ചേരുകയും ചെയ്തു

date