Skip to main content

തെരഞ്ഞെടുപ്പ്: ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കുമായി സാമൂഹ്യനീതി വകുപ്പ് ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചു.  ഹെല്‍പ് ലൈന്‍ നമ്പര്‍: 8281999015.  രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുക.
പി എന്‍ സി/1150/2021
റബ്ബര്‍ സീലകള്‍ ആവശ്യമുണ്ട്
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ബൂത്തുകളിലേക്ക് ആവശ്യമായ ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് റബ്ബര്‍ സീലുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായി വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അസംബ്ലി മണ്ഡലത്തിന്റെ നമ്പര്‍/പോളിംഗ് ബൂത്ത് നമ്പര്‍ എന്നിവ വരുന്ന ക്രമത്തിലാണ് ഡിസ്റ്റിംഗ്വിഷ് മാര്‍ക്ക് തയ്യാറാക്കി നല്‍കേണ്ടത്. മാര്‍ച്ച് 15ന് ഉച്ചക്ക് രണ്ട് മണിക്കകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700081

date