Skip to main content

മൊബൈല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

‌സൗജന്യ കൊവിഡ് പരിശോധനക്കായി ജില്ലയില്‍ മൊബൈല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധനക്കായി മൊബൈല്‍ ലാബ് ആരംഭിച്ചത്. ഇരിട്ടി കൂട്ടുപുഴ ചെക്‌പോസ്റ്റ്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, അഞ്ചരക്കണ്ടി ബഡ്‌സ് സ്‌കൂള്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെ മൊബൈല്‍ ലാബ് സേവനം ലഭ്യമാകും

date