Skip to main content

റിട്ടേണിംഗ് ഓഫീസറും ചുമതലകളും

 

 

തിരഞ്ഞെടുപ്പിൽ നിർണായകമായ ചുമതലയാണ്‌ റിട്ടേണിംഗ് ഉദ്യോഗസ്ഥർക്കുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഒരു നിയോജകമണ്ഡലത്തിലോ ചിലപ്പോൾ രണ്ട് നിയോജകമണ്ഡലങ്ങളിലോ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കേണ്ടത് ഒരു റിട്ടേണിംഗ് ഉദ്യോഗസ്ഥനാണ്.  സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകളുമായി കൂടിയാലോചിച്ചാണ്  കമ്മീഷൻ ഒരു നിയോജകമണ്ഡലത്തിലേക്ക് റിട്ടേണിംഗ് ഓഫീസറെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെയും നിയമിക്കുന്നത്.  ജില്ലയിൽ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലേക്കും 

വരണാധികാരികളെയും ഉപവരണാധികാരികളെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു.

 

 

*ചുമതലകൾ ഇങ്ങനെ:*

 

റിട്ടേണിംഗ് ഓഫീസറുടെ ചുമതലകളിൽ നാമനിർദ്ദേശ ഫോമുകൾ സ്വീകരിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുക, സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം പ്രസിദ്ധീകരിക്കുക, സൂക്ഷ്മപരിശോധന സമയത്ത് സ്ഥാനാർത്ഥിയുടെ പത്രിക സ്വീകരിച്ചതോ നിരസിച്ചതോ എന്ന് അടയാളപ്പെടുത്തുക. നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളുടെ സാധുത അടയാളപ്പെടുത്തുക, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിത്വം പിൻവലിച്ചിട്ടുണ്ടെങ്കിൽ നില പിൻവലിക്കൽ എന്ന് അടയാളപ്പെടുത്തുക.

 

മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുക, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുക, ഇവിഎമ്മുകളും വിവിപാറ്റുകളും തയ്യാറാക്കുക, പോളിംഗ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുക, വോട്ടെണ്ണൽ കേന്ദ്രങ്ങൾ നിശ്ചയിക്കുക, വോട്ടെണ്ണൽ, ഫലം പ്രഖ്യാപിക്കുക.

date