Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവുകള്‍  വിതരണം ആരംഭിച്ചു ഉത്തരവ് സ്വീകരിക്കാന്‍ സ്ഥാപനങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണം    

 

 

ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള  നിയമന ഉത്തരവുകളുടെ വിതരണം ആരംഭിച്ചു.  പോളിംഗ് ബൂത്തുകളിലേക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസര്‍മാർ, പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്. മാർച്ച് 10ന് ആദ്യ ഘട്ട റാന്‍ഡമൈസേഷനിലുടെ തിരഞ്ഞെടുക്കപ്പെട്ട 20,384 പേര്‍ക്കുള്ള നിയമന ഉത്തരവുകളുടെ വിതരണമാണ് നടക്കുന്നത്. ഉത്തരവുകൾ അതത് വില്ലേജ് ഓഫീസുകളില്‍ എത്തിച്ച് ഓരോ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങളില്‍ നിന്ന് ഉത്തരവ് ലഭ്യമാക്കും. 

 

പോളിംഗ് ബൂത്തിലേക്കാവശ്യമായ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കരുതല്‍ ജീവനക്കാരടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള നിയമന ഉത്തരവാണ് വിതരണം ചെയ്യുന്നത്.    പോളിംഗ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി അവധി ദിവസങ്ങളായ മാര്‍ച്ച് 13, 14 തീയതികളിലും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. 

 

മാർച്ച് 13ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള വിർച്വൽ റാന്‍ഡമൈസേഷന്‍ പരിശീലനം ആരംഭിക്കും. മണ്ഡലം തിരിച്ചുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സെക്കന്റ് റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 21നാണ്. അവസാനഘട്ട റാന്‍ഡമൈസേഷന്‍ ബൂത്ത് തലത്തില്‍ ഏപ്രില്‍ മൂന്നിനും നടക്കും.

date