Skip to main content

രോഗമുക്തി 515, കോവിഡ് 230

ജില്ലയില്‍ ഇന്നലെ(മാര്‍ച്ച് 17) 515 പേര്‍ കോവിഡ് രോഗമുക്തി നേടി.  230 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 222 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  
കൊല്ലം കോര്‍പ്പറേഷനില്‍ 30 പേര്‍ക്കാണ് രോഗബാധ. കുരീപ്പുഴ-ആറ്, ഇരവിപുരം-മൂന്നു എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-16, പരവൂര്‍-ഒന്‍പത്, കൊട്ടാരക്കര, പുനലൂര്‍ ഭാഗങ്ങളില്‍ ഏഴുവീതവുമാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചല്‍, ചടയമംഗലം ഭാഗങ്ങളില്‍ ഒന്‍പത് വീതവും തൊടിയൂര്‍, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ഏഴുവീതവും പവിത്രേശ്വരം, ചിതറ, മൈലം എന്നിവിടങ്ങളില്‍ ആറുവീതവും കുലശേഖരപുരം, കരീപ്ര, കുണ്ടറ, വിളക്കുടി ഭാഗങ്ങളില്‍ അഞ്ചുവീതവും വെളിനല്ലൂര്‍, മയ്യനാട്, പേരയം, കല്ലുവാതുക്കല്‍, കുളക്കട എന്നിവിടങ്ങളില്‍ നാലുവീതവും ശാസ്താംകോട്ട, വെളിയം, മൈനാഗപ്പള്ളി, പോരുവഴി, തൃക്കരുവ, തഴവ, കരവാളൂര്‍, ഇടമുളയ്ക്കല്‍, കുളത്തൂപ്പുഴ, ചവറ പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
(പി.ആര്‍.കെ നമ്പര്‍.688/2021)

date