Skip to main content

തിരഞ്ഞെടുപ്പ് 2021 ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 17) വരെ 16 പത്രികകള്‍

 

 

ജില്ലയില്‍ ഇന്നലെ (മാര്‍ച്ച് 17) ഏഴു സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ചവറ നിയോജക മണ്ഡലത്തില്‍ ഷിബു ബേബി ജോണ്‍ ഉപവരണാധികാരിയായ ചവറ ബി.ഡി.ഒ. ഇ. ദില്‍ഷാദിനും കൊട്ടാരക്കരയില്‍ കുഞ്ഞുമോന്‍ ഉപവരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ കെ.എസ്.സുരേഷ്‌കുമാറിനും ചടയമംഗലത്ത് ആര്‍. രതീഷ് വരണാധികാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോണ്‍സലേക്കും കൊല്ലത്ത് എസ്.ബേബി വരണാധികാരിയായ അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ ഡി. ഷിന്‍സിനും ഇരവിപുരത്ത് എം. നൗഷാദ്, എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വരണാധികാരിയായ എ. ഡി. സി. ജനറല്‍ വി. ആര്‍. രാജീവിനും ചാത്തന്നൂരില്‍ ജി. ഷണ്മുഖന്‍ വരണാധികാരിയായ എല്‍. ആര്‍. ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുധീഷിനും മുന്‍പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതുവരെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം പതിനാറായി.

date