Skip to main content

ജലസ്രോതസ് സര്‍വ്വെയും ജല ഗുണ പരിശോധനയും

മാര്‍ച്ച് 22 ലോക ജലദിനത്തോടനുബന്ധിച്ച് പെരളശ്ശേരി എ കെ ജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജലസ്രോതസ് സര്‍വ്വെയും ജല പരിശോധനയും സംഘടിപ്പിക്കുന്നു. ഹരിത കേരളം മിഷന്‍, പെരളശ്ശേരി എകെജി സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. സ്‌കൂളില്‍ ഹരിത കേരളം മിഷന്‍ സ്ഥാപിച്ച ജല ഗുണ പരിശോധന ലാബില്‍ വിദ്യാര്‍ഥികളുടെ വീടുകളില്‍ നിന്നുള്ള ജലം പരിശോധന നടത്തും. തുടര്‍ന്ന് ജല സംരക്ഷണ പ്രതിജ്ഞ എടുക്കുകയും 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി നാട്ടുകാരുടെയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തെക്കേ തോട് ശുചീകരിക്കുകയും ചെയ്യും. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളിലെ ജല സ്രോതസ്സുകളെ കുറിച്ചുള്ള സര്‍വ്വെയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

date