Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 19-03-2021

 

ഗതാഗതം നിരോധിച്ചു

ഇരിട്ടി - നെടുംപൊയില്‍ റോഡില്‍ കാക്കയങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 ശനിയാഴ്ച മുതല്‍ 22 വരെ ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.  കാക്കയങ്ങാട് നിന്നും പേരാവൂരിലേക്കുള്ള വാഹനങ്ങള്‍ പാലപ്പുഴ - പാലപള്ളി എടത്തൊട്ടി വഴിയും പേരാവൂരില്‍ നിന്നും കാക്കയങ്ങാടേക്കുള്ള വാഹനങ്ങള്‍ എടത്തൊട്ടിയില്‍ നിന്നും പാലപള്ളി - പാലപ്പുഴ വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സി.എഞ്ചിനീയര്‍ അറിയിച്ചു.

ലേലം ചെയ്യും

കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗത്തിന് കീഴിലുള്ള തളിപ്പറമ്പ് പട്ടുവം ചെറുകുന്ന് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന തേക്ക് മരം മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം മാര്‍ച്ച് 25 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂര്‍ കാര്യാലയത്തില്‍ നടത്തും.  ഫോണ്‍: 0497 2705305.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐ ലാബിലെ  15 കെ വി എ യുപിഎസിന്റെ കേടായ ബാറ്ററികള്‍ പുനസ്ഥാപിക്കുന്നതിന് പഴയ ബാറ്ററികള്‍ തിരിച്ചെടുത്ത് ബൈ ബാക്ക് സ്‌കീമില്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 22 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  
ഐ ടി  ലാബില്‍ മോണിറ്റര്‍ സംഭരിക്കുന്നതിനും കേടായ സി പി യു റിപ്പയര്‍ ചെയ്യുന്നതിനുമായി ഉപകരണങ്ങള്‍ ലാബില്‍ എത്തിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു.  മാര്‍ച്ച് 22 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2835183.

സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നോക്കം  നില്‍ക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ (ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന)ലേക്ക് യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ്, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയില്‍ ഗസ്റ്റ് റിലേഷന്‍ മാനേജ്മെന്റ് (അഞ്ച് മാസം), മെഡിക്കല്‍ റെക്കോര്‍ഡ്സ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നീഷന്‍ (ഏഴ് മാസം), ഡിപ്പാര്‍ട്ട്മെന്റല്‍ മാനേജര്‍ (അഞ്ച് മാസം) എന്നിവയാണ് കോഴ്സുകള്‍. പ്ലസ്ടുവാണ്  അടിസ്ഥാന യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്എല്‍എഫ്പിപിടി ഡിഡിയുജികെവൈ ട്രെയിനിംഗ് സെന്റര്‍, എന്‍എസ്എസ് കോളേജിന് സമീപം, പുതിയപാലം, ചാലപ്പുറം  പി ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9746932189, 7592905312. ഇമെയില്‍: www.hlfppt.org, വെബ്സൈറ്റ്: ddugkykerala.hlfppt@gmail.com

date