Skip to main content

തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന് പാവനാടകവും

 

 

വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്നതിനുള്ള സ്വീപ് പ്രചാരണപരിപാടിയുടെ ഭാഗമായി  ഇന്ന് (മാര്‍ച്ച് 23) ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാവനാടകം അരങ്ങേറും. രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ്, 11.30-12 വരെ സിവില്‍ സ്റ്റേഷന്‍, 12.30-1.00 വെള്ളിമാട്കുന്ന്, 2-2.30 നടക്കാവ് (വണ്ടിപ്പേട്ട), 3-3.30 മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ്, 4-4.30 സൈബര്‍ പാര്‍ക്ക്, 5-5.30 തളി, 6-6.30 ബീച്ച് എന്നിവിടങ്ങളിലാണ് പരിപാടി.
 ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വാഹനത്തിനകത്ത് സജ്ജമാക്കി എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി സ്വീപ്പിന്റെ വോട്ടുവണ്ടിയും ജില്ലയില്‍ പ്രചാരണം നടത്തുന്നുണ്ട്.

date