Skip to main content

പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ നടത്തി

 

നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൊതു നിരീക്ഷകരുടെ സാന്നിധ്യത്തില്‍
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു. ഇ- പോസ്റ്റിംഗ് സോഫ്റ്റ് വെയര്‍ മുഖേന 17,920 ഉദ്യോഗസ്ഥര്‍ പോളിംഗ് ജോലി ചെയ്യേണ്ട നിയോജക മണ്ഡലങ്ങള്‍ ഏതൊക്കെ എന്നാണ് രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെ നിര്‍ണയിച്ചത്. ഇതില്‍ 9273 പുരുഷന്മാരും 8647 സ്ത്രീകളുമാണ്. 4480 വീതം പ്രിസൈഡിംഗ് ഓഫീസര്‍മാരേയും ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് പോളിംഗ് ഓഫീസര്‍മാരേയുമാണ് നിയോഗിച്ചത്.

പ്രിസൈഡിങ് ഓഫീസര്‍മാരില്‍ 2682 പുരുഷന്മാരും 1798 സ്ത്രീകളുമാണുള്ളത്. ഫസ്റ്റ് പോളിങ് ഓഫീസര്‍മാരില്‍ 2397 പുരുഷന്മാരും 2083 സ്ത്രീകളും സെക്കന്‍ഡ് പോളിങ് ഓഫീസര്‍മാരില്‍ 1950 പുരുഷന്മാരും 2530 സ്ത്രീകളും തേര്‍ഡ് പോളിംഗ് ഓഫീസര്‍മാരില്‍ 2244 പുരുഷന്മാരും 2236 സ്തീകളെയുമാണ് നിര്‍ണയിച്ചത്.ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കുന്ന പോളിംഗ് ബൂത്തുകള്‍ നിര്‍ണയിക്കുന്ന അന്തിമ റാന്‍ഡമൈസേഷന്‍ പിന്നീട് നടക്കും. എ.ഡി.എം എന്‍. പ്രേമചന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ് എന്നിവര്‍ പങ്കെടുത്തു

 

date