Skip to main content

ഉത്തരവ് കൈപ്പറ്റുന്നതിന് ക്രമീകരണം ഉറപ്പുവരുത്തണം

 

 

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിലേക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍ (1,2,3), റിസര്‍വ് ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടെയുളള പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് രണ്ടാംഘട്ട നിയമന ഉത്തരവ് വിതരണത്തിന് തയ്യാറായി.  ഉത്തരവ് ഇന്ന് (മാര്‍ച്ച് 23) അതത് സ്ഥാപന മേധാവിക്ക് നേരിട്ട് എത്തിക്കും. ഉത്തരവ് കൈപ്പറ്റുന്നതിന് വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുളള മുഴുവന്‍ സ്ഥാപനങ്ങളുടെ മേധാവികളും ആവശ്യമായ ക്രമീകരണം ഉറപ്പുവരുത്തേണ്ടതാണെന്ന് എ.ഡി.എം. എന്‍ പ്രേമചന്ദ്രന്‍ അറിയിച്ചു.

 

date