Skip to main content

ലോക ക്ഷയരോഗദിനാചരണം

 

 

ലോക ക്ഷയരോഗദിനാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാതല പരിപാടി മാര്‍ച്ച് 24 -ന് രാവിലെ ഒന്‍പതിന്് ഐഎംഎ ഹാളില്‍ വഖഫ് ബോര്‍ഡ് ട്രിബ്യൂണല്‍ ജില്ലാ ജഡ്ജ് ആന്‍ഡ്  ചെയര്‍മാന്‍ കെ സോമന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ ടിബി സെന്റര്‍, ആരോഗ്യകേരളം എന്നിവയുടെ  സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
  ഉദ്ഘാടനപരിപാടിക്ക് ശേഷം 10 മണിമുതല്‍ ആരോഗ്യ സെമിനാര്‍ നടക്കും. മലബാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ പ്രതിഭാ ദബാസ് 'ഗ്ലോബല്‍ എപ്പിഡമോളജി ഓഫ് ടിബി ഇന്‍ കംപാരിസണ്‍ റ്റൂ ഇന്‍ഡ്യ' എന്ന വിഷയത്തില്‍ സംസാരിക്കും. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ രജസി ആര്‍ എസ് ' പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ആന്‍ഡ് മാനേജ്മെന്റ് ' എന്ന വിഷയത്തില്‍ സംസാരിക്കും.

 

date