Skip to main content

താര പദവിയുള്ള നേതാക്കളുടെnയോഗത്തിന് അനുമതി വാങ്ങണം

ഇടുക്കി ജില്ലയില്‍  വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താരപദവിയുള്ള പ്രമുഖ നേതാക്കള്‍  പങ്കെടുക്കുന്ന യോഗം നടത്തിപ്പിനുള്ള അപേക്ഷകള്‍ യോഗ സമയത്തിന് 48 മണിക്കൂര്‍ മുന്‍പ്  ജില്ലാ ഇലക്ഷന്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതാണെന്ന് മാതൃകാ പെരുമാറ്റ ചട്ടം ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ എ ഡി എം അറിയിച്ചു. കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തില്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ്  ഈ നടപടി.

 വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താരപദവിയുള്ള നേതാക്കളുടെ  ലിസ്റ്റ് ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

date