Skip to main content

അസംഘടിത സംരംഭങ്ങളുടെ സാമ്പിള്‍ സര്‍വ്വേയ്ക്ക് ഈ മാസം തുടക്കമാകും

 

അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളെക്കുറിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അഖിലേന്ത്യാ തലത്തിലുള്ള ദേശീയ സാമ്പിള്‍ സര്‍വ്വേയ്ക്ക്  ഈ മാസം തുടക്കമാകും. ഗാര്‍ഹിക സംരംഭങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വിശദ വിവരങ്ങള്‍ ശേഖരിക്കുമെന്ന് റീജിയണല്‍ ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. അസംഘടിത മേഖലയിലെ വാര്‍ഷിക സര്‍വ്വേയുടെ രണ്ടാംഘട്ടമാണിത്. സര്‍ക്കാരിന്റെ വിവിധ നയരൂപീകരണത്തിനും പദ്ധതിനിര്‍വഹണത്തിനും സര്‍വ്വേ പ്രകാരമുള്ള വിവരങ്ങളാണ് ഉപയോഗിക്കുക. സര്‍വ്വേ അടുത്ത വര്‍ഷം മാര്‍ച്ച് വരെ തുടരും. സര്‍വ്വേ എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കും. സംരംഭങ്ങളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍വ്വേയ്ക്കായി സമീപിക്കുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും റീജിയണല്‍ ഡയറക്ടര്‍ അറിയിച്ചു.

date