Skip to main content

തെരഞ്ഞെടുപ്പ്: ജില്ലയിലെ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തത് 5.74 കോടി രൂപ

നിയമസഭാ, മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവൃത്തിച്ച വിവിധ  സ്‌ക്വാഡുകള്‍ ഇതുവരെ 5,74,91,000 രൂപയും, 923 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും, 41 കിലോഗ്രാം കഞ്ചാവും, 227ഗ്രാം സ്വര്‍ണ്ണവും  പിടിച്ചെടുത്തു. മതിയായ രേഖകള്‍ ഹാജരാക്കിയ 11 കേസുകളില്‍ 19,33,000 രൂപ തിരികെ നല്‍കാന്‍ ജില്ലാതല അപ്പലറ്റ് കമ്മറ്റി തീരുമാനിച്ചു. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറി ഓഫീസര്‍ എം.ഷാജി, ഡി.ആര്‍.ഡി.എ പ്രൊജക്ട് ഡയറക്ടര്‍  പ്രീതി മേനോന്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാതല അപ്പലറ്റ് കമ്മറ്റിയിലാണ്  മതിയായ രേഖകള്‍ ഹാജരാക്കിയ കേസുകളില്‍ തുക നല്‍കാന്‍ തീരുമാനിച്ചത്. ഇനിയും തുക പിടിച്ചെടുത്തിട്ടുള്ള കേസുകളില്‍ ഇന്ന് (ഏപ്രില്‍ ഒന്‍പത്) വൈകീട്ട് മൂന്നിന് ഇലക്ഷന്‍ എക്‌സ്‌പെന്റിച്ചര്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ ചേംബറില്‍ ചേരുന്ന അപ്പലറ്റ് കമ്മിറ്റി മുമ്പാകെ രേഖകള്‍ സഹിതം അപ്പീല്‍ സമര്‍പ്പിക്കാമെന്ന്  അസി. നോഡല്‍ ഓഫീസര്‍മാരായ ഡിവിഷണല്‍ അക്കൗണ്ട് ഓഫീസര്‍മാരായ  വി.നിഷ സണ്ണി, എം.സി ജസ്‌ന എന്നിവര്‍ അറിയിച്ചു.

date