Skip to main content

അസാപിലൂടെ  കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാവാം

ദേശീയ തലത്തിലുള്ള എൻഎസ്‌ക്യൂഎഫ് ആന്റ്  എൻസിവിഇറ്റി അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ (സിഇറ്റി) ആകുവാനുള്ള പരിശീലനത്തിന് അസാപ് കേരള അവസരമൊരുക്കുന്നു. നാഷണൽ ക്വാളിഫിക്കേഷൻ രജിസ്റ്റർ പ്രകാരമുള്ള നാഷണൽ സ്‌കിൽ ക്വാളിറ്റി ഫ്രെയിം വർക്ക് ലെവൽ കോഴ്‌സിലാണ് പരിശീലനം. 60 ശതമാനം പ്രാക്ടിക്കൽ ട്രെയിനിങ്ങടങ്ങിയ  156 മണിക്കൂറുള്ള പരിശീലനം ഏപ്രിൽ പകുതിയോടെയാണ് ആരംഭിക്കുന്നത്. ജില്ലയിലെ അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഓഫ് ലൈൻ മോഡിലാണ്  പരിശീലനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി, സോഫ്റ്റ് സ്‌കിൽസ്, എംപ്ലോയബിലിറ്റി, ലീഡർ ഷിപ്പ് ആന്റ് ടീം ബിൽഡിംഗ് തുടങ്ങിയ ഘടകങ്ങൾ ഉൾക്കൊള്ളിച്ചാണ്  പരിശീലനം. പ്രൊഫഷണൽ സെർട്ടിഫിക്കേഷനോടു കൂടിയ മികച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കിൽ/എംപ്ലോയബിലിറ്റി പരിശീലകരാകുവാനും മറ്റ് പ്രൊഫെഷനലുകൾക്കു തൊഴിൽ മേഖലയിൽ മികച്ച പെർഫോമൻസിനും ഇംഗ്ലീഷ് ഭാഷ നിപുണതക്കും ഉപകരിക്കുന്നു. കോഴ്‌സിൽ ചേരുവാൻ ബിരുദമാണ്   അടിസ്ഥാന യോഗ്യത. http://asapkerala.gov.in/?q=node/1141 എന്ന ലിങ്കിലൂടെ  ഏപ്രിൽ 10 വരെ രജിസ്റ്റർചെയ്യാം.  ഫോൺ: 9495999648, 9495999707.

date