Skip to main content

ഗതാഗത നിയന്ത്രണം

 

കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ കി.മീ 133/990 ല്‍ നിലവിലുള്ള കള്‍വര്‍ട്ടിന്റെ പാര്‍ശ്വഭിത്തി പൊളിച്ച് പണിയുന്നതിനാല്‍ ഏപ്രില്‍ 10 മുതല്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കോഴിക്കോട് ഭാഗത്തു നിന്ന് പാലക്കാട്ടേക്ക് വരുന്ന വാഹനങ്ങള്‍ ഭാഗികമായി മുണ്ടൂര്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മുണ്ടൂര്‍ കൂട്ടുപാത-പറളി കൂട്ടുപാത വഴി പൊന്നാനി - പാലക്കാട് റോഡിലൂടെ പാലക്കാട്ടേയ്ക്ക് പോകണം.
കോഴിക്കോട് ഭാഗത്തു നിന്ന് ഒലവക്കോട്ടേയ്ക്ക് വരുന്ന വാഹനങ്ങള്‍ മുട്ടിക്കുളങ്ങരയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പയിറ്റാംക്കുന്നം -റെയില്‍വേ കോളനി-താണാവ് വഴി ദേശീയപാത 966 ലേക്ക് പ്രവേശിക്കണം.

 

date