Post Category
ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 13217 പേർ രണ്ടാം ഡോസ് (കോവി ഷീൽഡ്) കുത്തിവെപ്പ് എടുത്തത് 1298 പേർ
ജില്ലയില്‍ ഇന്ന് (08/04/2021) ആകെ 14515 പേർ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു (കോവി ഷീൽഡ്). 120 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പ് എടുത്തിട്ടുണ്ട് (33 പേർ ഒന്നാം ഡോസും 87 പേർ രണ്ടാം ഡോസും)
619 മുന്നണി പ്രവർത്തകരും ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട് (55 പേർ ഒന്നാം ഡോസും 564 പേർ രണ്ടാം ഡോസും)
45 വയസ്സിനും 60 വയസിനുമിടയിലുള്ള 8882 (8753 പേർ ഒന്നാം ഡോസും 129 പേർ രണ്ടാം ഡോസും) പേരും ഇന്ന് കോവിഷീൽഡ് വാകിസിൻ 'കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 4894 പേരാണ് ഇന്ന് കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. (4376 പേർ ഒന്നാം ഡോസും 518 പേർ രണ്ടാം ഡോസും)
ആകെ 110 സെഷനുകളിലുമായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്തതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
date
- Log in to post comments