Skip to main content

കോവിഡ് 19 : ജില്ലയിൽ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് ഉയർന്നു

 

ആലപ്പുഴ:  ജില്ലയിൽ കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയർന്നു.  മാർച്ചിൽ നാലു ശതമാനമായിരുന്നു.  നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായവർക്കു വേണ്ടി വ്യാഴാഴ്ച ആരംഭിച്ച ആർട്ടി -പി സി ആർ ടെസ്റ്റ് തുടരുകയാണ്. ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് പരിശോധന നടത്തുന്നത്.

തോട്ടപ്പള്ളി മേഖലയിൽ പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ച 94 പേരിൽ 56 പേർ മാത്രമാണ് ഇന്നലെ (10/4/2021) തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആർടിപിസിആർ ടെസ്റ്റിന് വിധേയരായത്. ആരോഗ്യ വകുപ്പിന്റെ നിർദേശം ലഭിച്ചിട്ടുള്ളവർ എല്ലാവരും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ല കളക്ടർ അറിയിച്ചു.  

 ഞായറാഴ്ച (11/4/2021)  ചേർത്തല മണ്ഡലത്തിലുള്ളവർക്കായി ചേർത്തല താലൂക്ക് ആശുപത്രിയിലും, ആലപ്പുഴ മണ്ഡലത്തിലുള്ളവർക്കായി ജനറൽ ആശുപത്രിയിലും ഹരിപ്പാട് മണ്ഡലത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും കായംകുളം മണ്ഡലത്തിൽ ഉള്ളവർക്ക് കായംകുളം താലൂക്ക് ആശുപത്രിയിലും ചെങ്ങന്നൂർ മണ്ഡലത്തിൽ ഉള്ളവർക്കായി  ജില്ല ആശുപത്രിയിലും ആർ ടി  പിസിആർ ടെസ്റ്റ് നടത്തും. അറിയിപ്പ് ലഭിച്ചവർ അതത് ആശുപത്രികളിൽ പരിശോധനയ്ക്കായി എത്തണം. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയാണ് പരിശോധന.

date