Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 461 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 68 പേര്‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 14) 461 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 219 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 233 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.68 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ-85 പേർ

അകത്തേത്തറ സ്വദേശികൾ-17 പേർ

പുതുശ്ശേരി സ്വദേശികൾ-16   പേർ

ഒറ്റപ്പാലം, പെരുവെമ്പ് സ്വദേശികൾ-15 പേർ വീതം

കുഴൽമന്ദം, വടക്കഞ്ചേരി സ്വദേശികൾ-12 പേർ വീതം

കൊപ്പം, ഷൊർണ്ണൂർ സ്വദേശികൾ-11 പേർ വീതം

അലനല്ലൂർ, കോട്ടായി, പിരായിരി സ്വദേശികൾ-10 പേർ വീതം

ചെർപ്പുളശ്ശേരി, മണ്ണാർക്കാട് സ്വദേശികൾ-9 പേർ വീതം

കണ്ണമ്പ്ര സ്വദേശികൾ - 8 പേർ

ലക്കിടി പേരൂർ, മുണ്ടൂർ, പുതുക്കോട്, തേങ്കുറിശ്ശി  സ്വദേശികൾ-7 പേർ വീതം

ആലത്തൂർ,
അനങനടി, കുലുക്കല്ലൂർ, കുത്തനൂർ, ഓങ്ങല്ലൂർ സ്വദേശികൾ-6പേർ വീതം

ചിറ്റൂർ- തത്തമംഗലം, കണ്ണാടി, കോങ്ങാട്, മേലാർകോട്, പട്ടാമ്പി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ-5 പേർ വീതം

അമ്പലപ്പാറ, എരിമയൂർ, കൊടുവായൂർ, പറളി, പെരിങ്ങോട്ടു കുറിശ്ശി, പെരുമാട്ടി, പുതുപ്പരിയാരം, തരൂർ, സ്വദേശികൾ- 4 പേർ വീതം

ആനക്കര, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കപ്പൂർ, കേരളശ്ശേരി, കോട്ടോപ്പാടം, മലമ്പുഴ, മരുതറോഡ്, മാത്തൂർ, നല്ലേപ്പിള്ളി, നെന്മാറ, പട്ടിത്തറ, തച്ചനാട്ടുകര, തെങ്കര സ്വദേശികൾ-3 പേർ വീതം

അഗളി, അയിലൂർ, എലപ്പുളി, കിഴക്കഞ്ചേരി, കൊടുമ്പ്, മണ്ണൂർ, മുതുതല, നാഗലശ്ശേരി, തിരുമിറ്റക്കോട്, തിരുവേഗപ്പുര, തൃത്താല, വടവന്നൂർ, വണ്ടാഴി, വാണിയംകുളം സ്വദേശികൾ-2 പേർ വീതം

ചാലിശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, കാരാകുറിശ്ശി, കരിമ്പുഴ, കാവശ്ശേരി, കൊല്ലങ്കോട്, കുമരംപുത്തൂർ, നെല്ലായ, പല്ലശ്ശന, പരുതൂർ, പുതുനഗരം, പുതൂർ,  ശ്രീകൃഷ്ണപുരം, തൃക്കടേരി, വിളയൂർ സ്വദേശികൾ - ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2909 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 3 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലും 
 6 പേർ കോഴിക്കോട് ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 44 പേർ തൃശ്ശൂർ ജില്ലയിലും 47 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
 

date