Skip to main content

ധാരണാപത്രം ഒപ്പുവച്ചു

പത്തനംതിട്ട ജില്ലാ നിര്‍മ്മിതി കേന്ദ്രവും  കാരുവേലി(കൊല്ലം) ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിനുള്ള ധാരണാപത്രം (എം.ഒ.യു) ഒപ്പുവച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടറും നിര്‍മ്മിതി കേന്ദ്രത്തിന്റെ ചെയര്‍മാനുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവച്ചത്. ധാരണ പ്രകാരം നിര്‍മ്മിതി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ കോളേജില്‍ നിന്നുള്ള സാങ്കേതിക സഹായം ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍മ്മിതികേന്ദ്രം ഇന്റേണ്‍ഷിപ്പിന് അവസരം നല്‍കുകയും ചെയ്യും.
നിര്‍മ്മിതികേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്.സുനില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് പ്രകാശ്, സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.ബി.സരസ്വതി, പ്രൊഫ:സുധി മേരി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date