Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-04-2021

ഗതാഗതം നിരോധിച്ചു

ആറളം - വീര്‍പ്പാട് - ഇടവേലി - അത്തിക്കല്‍  റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 19 മുതല്‍ മെയ് 25 വരെ ഈ റോഡ് വഴിയുള്ള വാഹന  ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.  ചെടിക്കുളം വഴി വീര്‍പ്പാട് പോകേണ്ട വാഹനങ്ങള്‍ തോട്ടമ്മല്‍- അമ്പലക്കണ്ടി റോഡ് വഴി കടന്നുപോകേണ്ടതാണ്.

സ്വയം നിരീക്ഷണത്തില്‍ പോകണം

ഏപ്രില്‍ 13 ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയരായ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ മുഴുവന്‍ രോഗികളും കൂട്ടിരിപ്പുകാരും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു. എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുകയാണെങ്കില്‍ സമീപത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.

ലെവല്‍ക്രോസ് അടച്ചിടും
കണ്ണപുരം - കാവിന്‍മുനമ്പ് റോഡില്‍ കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 255-ാം നമ്പര്‍ ലെവല്‍ക്രോസ് ഇന്ന് (ഏപ്രില്‍ 16) രാവിലെ എട്ട് മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന്  അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

കരട് പൊതുകൂലി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വേതന കരാര്‍ നിലവിലില്ലാത്ത മേഖലകളില്‍ പ്രാബല്യത്തില്‍ വരുന്നതിലേക്കായി കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ കമ്മിറ്റി കരട് പൊതുകൂലി പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ബോര്‍ഡ് കാര്യാലയത്തിലും ഉപകാര്യാലയങ്ങളിലും ലഭ്യമാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏപ്രില്‍ 22ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി രാജീവ് ഗാന്ധി റോഡിലുള്ള ജില്ലാ കാര്യാലയത്തില്‍ നേരിട്ടോ khwwbkannur1@gmail.com എന്ന ഇ-മെയിലിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2705185.

പട്ടയക്കേസുകളുടെ വിചാരണ മാറ്റി

കൂത്തുപറമ്പ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍ ഏപ്രില്‍ മാസം നടത്താനിരുന്ന മുഴുവന്‍ പട്ടയക്കേസുകളും മറ്റൊരു തീയതിയിലേക്ക് മാറ്റി. 20, 21, 23, തീയതികളില്‍ നടത്താനിരുന്ന കേസുകള്‍ യഥാക്രമം ജൂലൈ ആറ്, ഏഴ്, എട്ട് തീയതികളിലും 26, 27, 29, 30 തീയതികളിലേത് യഥാക്രമം ജൂലൈ 13, 14, 15, 16 തീയതികളിലും നടക്കുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ ആര്‍) അറിയിച്ചു.  
പി എന്‍ സി/1558/2021

ടെണ്ടര്‍ ക്ഷണിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മെയ് ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ  ആവശ്യമായ രജിസ്റ്ററുകള്‍, ലാബ് റിപ്പോര്‍ട്ട് ഫോം, ഒ പി ടിക്കറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ഏപ്രില്‍ 29 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2493180

date