Post Category
ഡെപ്യൂട്ടേഷനില്‍ നിയമനം
ഇടുക്കി, വയനാട് ജില്ലാ പഞ്ചായത്തുകളില്‍ നിലവില്‍ ഒഴിവുള്ള ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ താത്പര്യമുള്ള ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെ (പൊതുഭരണം, നിയമം, ധനകാര്യം) വകുപ്പുകളിലെ അണ്ടര്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ്) തസ്തികയിലും അതിനു മുകളിലും ഉള്ളവരില്‍ നിന്നും മറ്റു വികസന വകുപ്പുകളില്‍ 68,700-1,10,400 (റിവൈസ്ഡ്) എന്ന ശമ്പള സ്കെയിലിലും അതിനു മുകളിലും ഉള്ള ബിരുദധാരികളായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ വിശദമായ ബയോഡാറ്റയും എന്‍.ഒ.സി.യും സഹിതം ജൂണ്‍ അഞ്ച് വൈകിട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട വകുപ്പ് അദ്ധ്യക്ഷന്‍ മുഖേന അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്, സെക്രട്ടേറിയറ്റ് അനക്സ് - 1 എന്ന വിലാസത്തില്‍ ലഭിക്കണം.
പി.എന്‍.എക്സ്.1857/18
date
- Log in to post comments