Skip to main content

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏർപ്പെട്ടവർക്കുള്ള കോവിഡ് പരിശോധന തുടരും

 

നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത പോളിംഗ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റ്മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവർക്കുള്ള സൗജന്യ  ആർ .ടി .പി .സി .ആർ ടെസ്റ്റ് തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  നാളെ (ഏപ്രിൽ 19) ഏഴ് കേന്ദ്രങ്ങളിലായി രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ  പരിശോധന നടക്കും.

 കേന്ദ്രങ്ങൾ താഴെ കൊടുക്കുന്നു 

1. ആലത്തൂർ താലൂക്ക് ആശുപത്രി
2. കൊല്ലങ്കോട് കുടുംബാരോഗ്യ കേന്ദ്രം
3. ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം
4. ചാലിശ്ശേരി സാമൂഹ്യ ആരോഗ്യ കേന്ദ്രം
5. കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം
6. പാലക്കാട് കോട്ടമൈതാനം
7. അത്തിപ്പൊറ്റ കെ എം എം എൽ പി സ്കൂൾ
 

date