Skip to main content

ആരാധനാലയങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ  ചടങ്ങുകൾ മാത്രമാക്കി 

 

ആലപ്പുഴ: ജില്ലയിലെ കോവിഡ് രോഗ വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലും കോവിഡ് തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻെറയും ഭാഗമായി ജില്ലാ കളക്ടർ ദുരന്തനിവാരണ നിയമപ്രകാരം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവായി. 

ജില്ലയിലെ ആരാധനാലയങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ ചടങ്ങുകൾ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തി.  ചടങ്ങുകൾ നടത്തുവാൻ അധികാരപ്പെട്ട മത പുരോഹിതന്‍,  ചടങ്ങുകളിൽ അനിവാര്യമായി പങ്കെടുക്കേണ്ട മറ്റ് അധികാരികൾ ഉൾപ്പെടെ പരമാവധി 10  പേരായി നിയന്ത്രിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകൾ ഓണ്‍ലൈന്‍ മുഖന വിശ്വാസികൾക്ക് വീടുകളിൽ ഇരുന്ന് കാണുന്നതിനുള്ള സംവിധാന അധികാരികൾക്ക് ഏർപ്പെടുത്താവുന്നതാണ്.

ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങൾ എല്ലാ ദിവസവും കൃത്യമായി രജിസ്റ്ററുകളിൽ രേഖപ്പെടുത്തണം. പങ്കെടുക്കുന്നവർ 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതുമാണ്. സംസ്ഥാനത്ത് രാത്രി 9 മണി മുതൽ രാവിലെ 5 മണി വരെ കർഫ്യൂ  പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഈ സമയത്ത് മതപരമായ ഒത്തു ചേരലുകൾ നിരോധിച്ചിരിക്കുന്നു.
ഈ നിയന്ത്രണങ്ങള്‍ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമം പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 188, 269 പ്രകാരവും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവുമുള്ള നടപടികൾ സ്വീകരിക്കും. ഉത്തരവ് നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെയും സെക്ടറൽ മജിസ്ടറേറ്റുമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

date