ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവ.പ്രീമെട്രിക് ഹോസ്റ്റലിലെ 16 ഒഴിവുകളിലേക്ക് (13 പട്ടികജാതി, 3 മറ്റുള്ളവര്‍) അന്തേവാസികളെ പ്രവേശിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടികളായിരിക്കണം. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ തോറ്റവര്‍ അപേക്ഷിക്കേണ്ടതില്ല. പഠിച്ചിരുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും വാര്‍ഷിക പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക്‌ലിസ്റ്റ്, മാര്‍ക്ക് ശതമാനം, ജയിച്ച വിവരം, സ്വഭാവം, ജനനതിയ്യതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊന്നിച്ച് ഹാജരാക്കണം. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്ന കുട്ടിക്ക് യൂണിഫോം, പ്രത്യേക ട്യൂഷന്‍, താമസം, ഭക്ഷണം, ലൈബ്രറി സൗകര്യം എന്നിവ സൗജന്യമായി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ രേഖകള്‍ സഹിതം മെയ് 26ന് വൈകുന്നേരം അഞ്ചിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിലെ പട്ടികജാതി വികസന ആഫീസില്‍ നിന്നും ലഭിക്കും.
- Log in to post comments