Skip to main content

വാക്സിനേഷന്‍; ജില്ലയില്‍ ഇന്ന് അഞ്ച് മെഗാ ക്യാമ്പുകള്‍ മാത്രം

 

കോട്ടയം ജില്ലയില്‍ ഇന്ന്(ഏപ്രില്‍ 21) അഞ്ച് മെഗാ ക്യാമ്പുകളില്‍ മാത്രമാണ് കോവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് നടക്കുക. കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബ് , പെരുന്ന വെസ്റ്റ് യു.പി. സ്കൂള്‍, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം, കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് മെഗാ ക്യാമ്പുകള്‍.

45 വയസിന്  മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.സ്വീകരിക്കാന്‍ എത്തുന്നതിനു മുന്‍പ്  www.cowin.gov.in പോര്‍ട്ടലില്‍  രജിസ്റ്റര്‍ ചെയ്യണം.

date