Skip to main content

വാക്സിന്‍ സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം

 

കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നതിന് cowin.gov.in എന്ന പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്സിന്‍ ദൗര്‍ലഭ്യം മൂലം വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറയ്ക്കേണ്ടിവന്നിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിക്കേണ്ടവരും ഈ കേന്ദ്രങ്ങളില്‍ എത്തുന്നതുമൂലമുണ്ടായ തിരക്ക് കൂടി പരിഗണിച്ചാണ് ഈ ക്രമീകരണം.

രണ്ടാം ഡോസ് സ്വീകരിക്കാന്‍ എത്തുന്നവരും  രജിസ്റ്റര്‍ ചെയ്യണം.  വാക്സിന്‍ കൂടുതൽ ലഭ്യമാകുന്ന മുറയ്ക്ക് പരമാവധി കേന്ദ്രങ്ങളില്‍ വിതരണം ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

date