Skip to main content

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

 

അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ വകുപ്പിനു കീഴിലുള്ള വിവിധ ഉത്പന്ന കേന്ദ്രങ്ങളില്‍ നിന്നും ഫാം ഉല്‍പ്പന്നങ്ങളും നടീല്‍ വസ്തുക്കളും  വ്യത്യസ്ത സബ് ഓഫീസുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിന് വാഹന സൗകര്യത്തിനായി പാലക്കാട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇ - ടെന്‍ഡര്‍ ക്ഷണിച്ചു.  വാഹന കോണ്‍ട്രാക്ടര്‍മാര്‍, ഏജന്‍സികള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക്  കരാറിന് ടെന്‍ഡര്‍ നല്‍കാം. ആറു ലക്ഷം രൂപയാണ് അടങ്കല്‍ തുക. നിരതദ്രവ്യം 15,000 രൂപ.  www.etenders.kerala.gov.in ല്‍ നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ടെന്‍ഡറുകള്‍ മെയ് 14 ന് വൈകീട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0491 2505075.

date