Skip to main content

കോവിഡ് പ്രതിരോധ ബോധവത്ക്കരണത്തിന് അനൗൺസ്മെൻ്റ് വാഹനം ജില്ലാ കലക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

കോവിഡ് പ്രതിരോധ സന്ദേശവുമായി ജില്ലയിൽ പര്യടനം ആരംഭിച്ച പ്രചാരണ വാഹനം ജില്ലാ കലക്ടർ എസ് ഷാനവാസ് ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡ് രണ്ടാം തരംഗത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതിൻ്റെ പ്രാധാന്യം അനൗൺസ് ചെയ്യുന്ന വാഹനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രചാരണം നടത്തും. ഇതോടൊപ്പം കോവിഡ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുന്ന നോട്ടീസുകളും വിതരണം ചെയ്യും.

ഫ്ലാഗ് ഓഫ് ചടങ്ങിൽ എഡിഎം റെജി പി ജോസഫ്, ഡിഎംഒ ഡോ കെ ജെ റീന, ഡി പി എം സതീശൻ ടി വി, സെക്ടറൽ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ ഹെൽത്ത് ഓഫീസർ (റൂറൽ) പി കെ രാജു, മാസ് മീഡിയ ഓഫീസർ ഹരിത ദേവി, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date