Skip to main content

അറിയിപ്പുകള്‍

സ്വയം തൊഴില്‍ വായ്പ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുള്ള 18നും - 55നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ 6 ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കേണ്ടതാണ്. ംംം.സംറെര.ീൃഴ  എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകള്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകളോടുകൂടി മേഖലാ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍ - 0484 2984932, 9496015008, 9496015011

....

ഗ്രാന്‍റ് ഇന്‍ എയ്ഡ് നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ പി.ആര്‍.സി അംഗീകാരമുള്ള സൈക്കോ സോഷ്യല്‍ റീഹാബിലേഷന്‍ ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് കെയര്‍ ഹോം ഫോര്‍ മെന്‍റലി ഇല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സെന്‍ററുകള്‍ക്ക് 2020 - 21 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്‍റ് ഇന്‍ എയ്ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ചെമ്പുകാവ് മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ഏപ്രില്‍ 30ന് മുന്‍പായി ലഭ്യമാക്കേണ്ടതാണ്. ഫോണ്‍. 0487 2321702.

....

ലിഫ്റ്റ്  കോഴ്സിന് അപേക്ഷിക്കാം

പാലക്കാട് കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ നടത്തി വരുന്ന മൂന്ന് മാസത്തെ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സിന്‍റെ അടുത്ത ബാച്ച് മെയ് 15ന് തുടങ്ങും. എസ്.എസ്.എല്‍.സി കഴിഞ്ഞ 18 വയസ്സ് തികഞ്ഞ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9061899611

date