Skip to main content

കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് 29 കേന്ദ്രങ്ങളില്‍

ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 22) സര്‍ക്കാര്‍ മേഖലയില്‍ 23 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാള്‍, പയ്യന്നൂര്‍ ബോയ്‌സ് സ്‌കൂള്‍ എന്നിവ കൊവിഡ്  മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.  എല്ലാ കേന്ദ്രങ്ങളിലും  കോവിഷീല്‍ഡ് ആണ്  നല്‍കുക.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ നാല് സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും.  സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്‌സിനേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍  എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.  ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്

date