Skip to main content

ഓഫീസുകള്‍ ശുചീകരിക്കണം

തെരഞ്ഞെടുപ്പു ശേഷമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കലക്ടറേറ്റിലെ ഓഫീസുകള്‍ ശുചീകരിക്കാന്‍ നിര്‍ദ്ദേശം. എഡിഎം ഇ പി മേഴ്‌സിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഓഫീസുകളിലെ ഇ വേസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും കലക്ടറേറ്റ് പരിസരത്തെ കെട്ടിടാവശിഷ്ടങ്ങളും കടലാസ് മാലിന്യങ്ങളും  സംസ്‌ക്കരിക്കാനും യോഗത്തില്‍ തീരുമാനമായി. ഹരിത കേരളം മിഷന്‍ കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ സ്‌ക്വാഡുകളായി ഓഫീസുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും

date