Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 22-04-2021

ഓഫീസ് മാറ്റി

കണ്ണൂര്‍ നേതാജി റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെ ഒന്ന്, രണ്ട്, മൂന്ന് സര്‍ക്കിളുകള്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസിനടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റിയതായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.  
പി എന്‍ സി/1639/2021

ഗതാഗതം നിരോധിച്ചു

എരഞ്ഞോളിപ്പാലം - കുഴിപ്പങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ റെയില്‍വേ മേല്‍പ്പാലം മുതല്‍ ലോട്ടസ് മുക്ക് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 26 മുതല്‍ മെയ് 31 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ സമീപത്തുള്ള മറ്റ് റോഡ് വഴി കടന്നുപോകേണ്ടതാണ്.  ഈ റോഡിലൂടെ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഗുഡ്ഷെഡ് റോഡ് വഴി ഒന്നാം പ്ലാറ്റ്‌ഫോമിലേക്കും പോകേണ്ടതാണ്.
തലശ്ശേരി-ചൊക്ലി -പെരിങ്ങത്തൂര്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡുവഴിയുള്ള വാഹന ഗതാഗതം ഏപ്രില്‍ 23 മുതല്‍ ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/1640/2021

മനുഷ്യാവകാശകമ്മീഷന്‍ സിറ്റിംഗ് റദ്ദാക്കി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഏപ്രില്‍ 28 ന് കണ്ണൂര്‍ ഗവ.ഗസ്റ്റ് ഹൗസില്‍ നടത്താനിരുന്ന സിറ്റിംഗ് റദ്ദാക്കി.
പി എന്‍ സി/1641/2021

ലേലം ചെയ്യും
കണ്ണൂര്‍ കുടുംബ കോടതിയിലെ പ്രവര്‍ത്തന രഹിതമായ എച്ച് പി ലേസര്‍ ജെറ്റ് പ്രിന്റര്‍ (പി 1566) മെയ് നാലിന് ഉച്ചക്ക് 2.30 ന് കോടതി പരിസരത്ത് ലേലം ചെയ്യും.

date