Skip to main content

കോവിഡ് 19: പരിശോധനയും വാക്സിനേഷനും നിയന്ത്രണങ്ങളും ശക്തമായി തുടരുന്നു

ഇടുക്കി ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ ടെസ്റ്റിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ട് കൂടുതല്‍ രോഗികളെ കണ്ടെത്തി വരുന്നു. കഴിഞ്ഞ ദിവസം ക്യാമ്പില്‍ 4434 പേരുടെ സാമ്പിള്‍ എടുത്തു. 3645 ആന്റിജന്‍ ടെസ്റ്റ് നടത്തിയതില്‍ 367 എണ്ണം പോസിറ്റീവ് ആയി.

പോസിറ്റീവ് ആയവരുടെ ഐസലേഷനും ചികിത്സയും ഉറപ്പാക്കി. കോണ്ടാക്ട് ട്രേസിംഗ് കര്‍ശനമാക്കി. പുതിയ മാനദണ്ഡം അനുസരിച്ചുള്ള ക്വാറന്റ്‌റൈന്‍ ആരംഭിച്ചു. ജനങ്ങളുടെ സംശയ നിവാരണത്തിന്, 24 മണിക്കൂറും കണ്‍ട്രോള്‍ റൂമും, ടോള്‍ ഫ്രീ നമ്പറും(18004255640) പ്രവര്‍ത്തിക്കുന്നുണ്ട്്. പ്രതിരോധത്തിന്റെ ഭാഗമായി 47 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെ കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ നല്‍കുന്നു. വിവിധ തലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലൂടെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും, വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ജില്ലയില്‍ നിലവില്‍ 4909 കേസുകള്‍ ഉണ്ട്. ശരാശരി 600 നു മുകളില്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ശരാശരി 3000 പരിശോധനകളും ദിനംപ്രതി നടത്തുന്നുണ്ട്. പരിശോധന ക്യാമ്പയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഏപ്രില്‍ 16, 17,21 ദിവസങ്ങളിലായി 19,290 സാമ്പിളുകള്‍ ശേഖരിച്ചു.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.6 ശതമാനം്.  ആര്‍ടിപിസിആര്‍, ആര്‍എറ്റി,സിബി നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ ഇതുവരെ 4,44,510 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളില്‍ പരിശോധന വര്‍ധിപ്പിക്കുന്നതിന് ഭാഗമായി മൊബൈല്‍ ടെസ്റ്റ് യൂണിറ്റുകള്‍ എല്ലാ ബ്ലോക്ക് തലത്തില്‍ പരിശോധന ക്യാമ്പ് നടത്തുന്നുണ്ട്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും 190 ആളുകള്‍ ഇടുക്കി എത്തിയിട്ടുണ്ട്. ആര്‍ക്കും തന്നെ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

ജില്ലയില്‍ ഇതുവരെ 51 മരണങ്ങളാണ് കോവിഡ് 19 മൂലം സ്ഥിരീകരിച്ചത്.  597 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

വാക്സിന്‍ സ്വീകരിച്ചവര്‍ ആകെ(ജനുവരി 16- ഏപ്രില്‍ 21) 1,83,660. കോവിഷീല്‍ഡ്- 1,77,431. കോവാക്സിന്‍-6229

60 വയസിനു മുകളില്‍ വാക്സിന്‍ സ്വീകരിച്ചവര്‍(ജനുവരി 16- ഏപ്രില്‍ 21 വരെ) - 83,210

45-59 പ്രായപരിധിയില്‍ വാക്സിന്‍ സ്വീകരിച്ചവര്‍(ജനുവരി 16- ഏപ്രില്‍ 21 വരെ) - 50,312

ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍-18,987
ഫ്രന്റ് ലൈന്‍ വര്‍ക്കര്‍-24922

വാക്സിന്‍ സ്റ്റോക്ക്- (21/04/2021)   21,000

വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ (ഏപ്രില്‍ 22)  47

കോവിഡ് പരിശോധനകള്‍ ആകെ(ഏപ്രില്‍ 1 മുതല്‍ 21 വരെ)- 48,528

ആകെ പോസിറ്റീവ്-6,059

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(21/04/2021) 15.0
 

date