Skip to main content

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പെട്ട പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും 2021 ജനുവരി മാസം നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 26 മുതല്‍ മേയ് അഞ്ചു വരെ  തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. 
തീയതി, കാറ്റഗറി, സമയം, രജിസ്റ്റര്‍ നമ്പര്‍ എന്ന ക്രമത്തില്‍: കാറ്റഗറി 1 , 4, ഏപ്രില്‍ 26ന്  ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ.  കാറ്റഗറി 2  രജിസ്റ്റര്‍ നമ്പര്‍-219317-219616 വരെ മേയ് മൂന്നിന് രാവിലെ 10 മുതല്‍  അഞ്ചുവരെ. കാറ്റഗറി-3, 339587-339817    വരെ   മേയ് നാലിന് രാവിലെ 10 മുതല്‍ അഞ്ചുവരെ. കാറ്റഗറി-3, 39819-340060  വരെ   മേയ് അഞ്ചിന് രാവിലെ 10 മുതല്‍ അഞ്ചു വരെ. 
എസ്എസ്എല്‍സി , പ്ലസ് ടു , ഡിഗ്രി, ബിഎഡ്/ റ്റിറ്റിസി/ മാര്‍ക്ക് 
ഇളവോട് കൂടി പാസായവര്‍  ( 90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍ )  ജാതി
തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഹാള്‍ ടിക്കറ്റ്, എന്നിവ ഹാജരാക്കണം. 
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി (ആറു മാസം) 
പൂര്‍ത്തിയായവര്‍ ഒറിജിനല്‍ ലഭിച്ചതിനുശേഷം വേരിഫിക്കേഷന് 
ഹാജരായാല്‍ മതി. 
ബിഎഡ് / റ്റിറ്റിസി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വേരിഫിക്കേഷന് ഹാജരായാല്‍ മതി. പരീക്ഷാര്‍ഥികള്‍ സമയനിഷ്ഠ പാലിക്കണം, ക്വാറന്റീനിലുള്ളവര്‍, കോവിഡ് ലക്ഷണമുള്ളവര്‍ ഏന്നിവര്‍ വെരിഫിക്കേഷന് ഇപ്പോള്‍ പങ്കെടുക്കേണ്ടതില്ല. ഫോണില്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് തീയതി അറിയിക്കും ഫോണ്‍: 8089137767. 

date