Skip to main content

സപ്ലൈകോ സേവനം വീട്ടുപടിക്കല്‍

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് സപ്ലൈകോ തുടക്കം കുറിച്ചു.  സപ്ലൈകോയും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.  ആദ്യഘട്ടത്തില്‍ പഴവങ്ങാടി, ശ്രീകാര്യം പീപ്പിള്‍സ് ബസാറുകളിലും നാലാഞ്ചിറ സൂപ്പര്‍ മാര്‍ക്കെറ്റിലുമാണ് ഈ സേവനം ലഭിക്കുക.

 

ഓരോ ദിവസവും ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്ന ഓര്‍ഡറുകള്‍ അന്നു വൈകുന്നേരത്തിനുള്ളില്‍ വീടുകളിലെത്തിക്കും.  20 കിലോ വരെയുള്ള സാധനങ്ങള്‍ ഫോണ്‍ നമ്പരില്‍ വിളിച്ചോ അല്ലെങ്കില്‍ വാട്‌സാപ്പ് സന്ദേശം അയച്ചോ ഓര്‍ഡര്‍ ചെയ്യാം.  രണ്ടു കിലോമീറ്റര്‍ വരെ 40 രൂപയും അഞ്ച് കിലോമീറ്റര്‍ വരെ 60 രൂപയും അഞ്ചു മുതല്‍ പത്ത് കിലോമീറ്റര്‍ വരെ 100 രൂപയുമാണ് സര്‍വീസ് ചാര്‍ജ്.

 

സബ്സിഡി സാധനങ്ങള്‍ ഡോര്‍ ഡെലിവറിയിലൂടെ ലഭിക്കില്ലെങ്കിലും ഇവ വിപണിവിലയിലും കുറഞ്ഞ നിരക്കില്‍ വാങ്ങാം.  സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ : പഴവങ്ങാടി പീപ്പിള്‍സ് ബസാര്‍ : 9447419523, ശ്രീകാര്യം പീപ്പിള്‍സ് ബസാര്‍ : 9447090370, നാലാഞ്ചിറ സൂപ്പര്‍ മാര്‍ക്കറ്റ് : 9496828150.  

date