Skip to main content

റംസാന്‍ ആഘോഷം വീടുകളില്‍ത്തന്നെയാക്കണം: കളക്ടര്‍

കോവിഡിന്റെ സാഹചര്യത്തില്‍ ജില്ലയില്‍ ഇത്തവണത്തെ റംസാന്‍ ആഘോഷങ്ങള്‍ പൂര്‍ണമായി വീടുകളില്‍ത്തന്നെ നടത്തണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ.  ലോക്ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്കു പൂര്‍ണ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് എല്ലാവരും പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

 

മാംസവില്‍പ്പന ശാലകളിലും അറവുശാലകളിലും ആളുകള്‍ കൂട്ടംകൂടുന്നതു കര്‍ശനമായി നിയന്ത്രിക്കുന്നതിനു കളക്ടര്‍ പൊലീസിനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി. ലോക്ക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍ക്കും പൊലീസ് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.

date