Skip to main content

ജില്ലയിൽ 60 കോവിഡ് ആശുപത്രികളിലായി 1144 കിടക്കകൾ ഒഴിവ്

 

 

കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ 60 കോവിഡ് ആശുപത്രികളിലായി 3228 കിടക്കകളിൽ  1144 എണ്ണം ഒഴിവുണ്ട്. 88 ഐ. സി.യു കിടക്കകളും 24 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 314 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 331 കിടക്കകൾ, 22 ഐ. സി. യു,  14 വെന്റിലേറ്റർ, 167 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്.

10 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 1016 കിടക്കകളിൽ  575 എണ്ണം ബാക്കിയുണ്ട്. നാല് എസ്. എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 364 എണ്ണം ഒഴിവുണ്ട്. 82 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2074 കിടക്കകളിൽ 1505 എണ്ണം ഒഴിവുണ്ട്

 

date