Post Category
കോവിഡ് നിയമലംഘനം : 693 കേസുകൾ കൂടി
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 693 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 290 കേസുകളും റൂറലിൽ 286 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ നഗര പരിധിയിൽ 38 കേസുകളും റൂറലിൽ 79 കേസുകളുമെടുത്തു. ഇവരിൽ നിന്ന് പിഴ ഈടാക്കി.
date
- Log in to post comments