Skip to main content

മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍  ജനകീയ ഹോട്ടല്‍ ആരംഭിച്ചു

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പൊതിക്കാട് കേന്ദ്രമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 12 ഇന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിശപ്പ് രഹിതം കേരളം പരിപാടിയുടെ ഭാഗമായി ആരംഭിച്ച ജനകീയ ഹോട്ടല്‍ കോവിഡ് കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. 

ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയില്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായിരുന്നു. അസി.ജില്ലാ മിഷന്‍ -ഓര്‍ഡിനേറ്റര്‍ എല്‍.ഷീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷാജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എലിസബത്ത് രാജു, എസ്.ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്‌ജേഷ്, രജനീഷ്, വളര്‍മതി, മെമ്പര്‍ സെക്രട്ടറി ആര്‍.സുമാഭായി, സിഡിഎസ് അക്കൗണ്ടന്റ് വീണ എന്നിവര്‍ സംസാരിച്ചു.

date