Post Category
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ :ഐഎച്ച്ആർഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് ആൻഡ് സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് /എംടെക് /എം.സി. എ/ബി എസ് സി/ എം എസ് സി കമ്പ്യൂട്ടർ സയൻസ് /ബി .സി .എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അവസാനവർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സ്.അപേക്ഷ ഫോറം ഐ.എച്ച്.ആർ.ഡി വെബ് സൈറ്റായ www.ihrd.ac.in, കോളജ് വെബ്സൈറ്റായ www.cek.ac.in നിന്നും ഡൗൺലോഡ് ചെയ്യാം.താല്പര്യമുള്ളവർ ജൂൺ 15 ന് മുമ്പായി പ്രിൻസിപ്പൽ കോളേജ് ഓഫ് എഞ്ചിനീയറിങ് കല്ലൂപ്പാറ , പി.ഒ, കല്ലൂപ്പാറ ,തിരുവല്ല 689583 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ:9447402630,8547005034.
date
- Log in to post comments